Kerala

പുന്നപ്ര പാർട്ടി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് ജി സുധാകരനെ ഒഴിവാക്കി

ആലപ്പുഴ: സ്വന്തം സ്ഥലത്തെ പാർട്ടി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മുതിർന്ന നേതാവ് ജി സുധാകരനെ ഒഴിവാക്കി സിപിഐഎം. സുധാകരൻ താമസിക്കുന്ന ആലപ്പുഴ, പുന്നപ്രയിലെ ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് ഒഴിവാക്കിയത്. ജില്ലയിലെ ചില പ്രധാന നേതാക്കൾ ഇടപെട്ടാണ് സുധാകരനെ ഒഴിവാക്കിയതെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം.

ആലപ്പുഴ ജില്ലയിൽ സിപിഐഎമ്മിനുള്ളിൽ ഇപ്പോഴും തുടരുന്ന വിഭാഗീയതയുടെ ഒടുവിലെ ഉദാഹരണമാണ് ജി സുധാകരന് നേരിടേണ്ടി വരുന്ന അവഗണ. സുധാകരൻ താമസിക്കുന്ന പുന്നപ്ര വടക്ക് പഞ്ചായത്തിൽ നടക്കുന്ന ചടങ്ങായിരുന്നിട്ടും ലോക്കൽ കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയെന്നാണ് പരാതികൾ ഉയരുന്നത്.

നേതൃസ്ഥാനങ്ങളിൽ നിന്ന് സ്വയം ഒഴിവാക്കാൻ കത്ത് നൽകി മാതൃക കാട്ടിയിരുന്നെങ്കിലും പാർട്ടി പ്രവർത്തനത്തിലും വേദികളിലും അടുത്ത കാലം വരെ സുധാകരൻ സജീവമായിരുന്നു. എന്നാൽ അമ്പലപ്പുഴ എംഎൽഎ എച്ച് സലാമടക്കമുള്ള നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതകളാണ് മുതിർന്ന നേതാവിനെ തഴയുന്നതിന്റെ കാരണമായി ഒരു വിഭാഗം പാർട്ടി പ്രവർത്തകർ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top