തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തലസ്ഥാനത്ത് മടങ്ങി എത്തും. വെള്ളിയാഴ്ച ഡൽഹിയ്ക്ക് പോയ ഗവർണർ വൈകിട്ടാണ് തിരുവനന്തപുരത്ത് എത്തുക. സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്കെതിരെ ഇന്നും എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യതയുണ്ട്. കരിങ്കൊടി പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഓരോ തവണയും റൂട്ട് മാറ്റിയാണ് പൊലീസ് ഗവർണറുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്.
അതിനിടെ, ഗവർണറോടുള്ള പ്രതിഷേധ സൂചകമായി ഇന്നലെ എസ്എഫ്ഐ പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ചു. പയ്യാമ്പലം ബീച്ചിൽ പുതുവർഷ ആഘോഷത്തിന്റെ ഭാഗമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിക്ഷേധങ്ങളുടെ തുടർച്ചയാണിതെന്ന് എസ്എഫ്ഐ പ്രതികരിച്ചു. സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ദിവസങ്ങളായി വലിയ പ്രതിഷേധമാണ് എസ്എഫ്ഐ ഉയര്‍ത്തുന്നത്. സർവകലാശാലകളിൽ സംഘപരിവാർ ശക്തികളെ തിരികിക്കയറ്റാൻ ഗവർണർ ശ്രമിക്കുന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം.