പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് .എസ്. റോവർ സ്കൗട്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി രക്തദാന ബോധവൽക്കരണം നടത്തി.
പദ്ധതിയുടെ ഉദ്ഘാടനം പാലാ മുൻസിപ്പൽ കൗൺസിലർ പ്രിൻസ് വി സി തയ്യിൽ നിർവ്വഹിച്ചു . സ്കൂൾ പ്രിൻസിപ്പൽ റെജി മോൻ മാത്യു. റോവർ സ്കോട്ട് ലീഡർ നോബി ഡൊമിനിക്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അൽഫോൻസാ ജോസഫ് , റോവർ സ്കൗട്ട് അംഗങ്ങൾ, NSS സന്നദ്ധ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.