Kottayam

ഓശാനയുടെ സ്നേഹ സന്ദേശം ജീവിതത്തിലും പ്രാവർത്തികമാക്കണം:ഫാദർ ജോസഫ് തടത്തിൽ

പാലാ :ഓശാനയുടെ സ്നേഹ സന്ദേശം ജീവിതത്തിലും പ്രാവർത്തികമാക്കാൻ നമ്മൾ ഓരോരുത്തരും കടപ്പെട്ടവരാണെന്ന് ഫാദർ ജോസഫ് തടത്തിൽ.ഓശാന ഞ്യാറാഴ്ചയിലെ തിരുക്കർമ്മങ്ങളോട് അനുബന്ധിച്ചുള്ള  വിശുദ്ധ കുർബാനക്കിടെ വചന സന്ദേശം നൽകുകയായിരുന്നു ജോസഫ് തടത്തിൽ.

യേശുവിന്റെ ജീവിതം മാതൃകയായിരുന്നു അതിന്റെ തെളിവാണ് ജനങ്ങൾ യേശുവിനെ രാജാധിരാജനായി പ്രഖ്യാപിച്ചു ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചത് .ഒളിവില കൊമ്പുകൾ തോരണം ചാർത്തി സ്വീകരിച്ചതെന്ന് ഫാദർ ജോസഫ് തടത്തിൽ പറഞ്ഞു .

കുരുത്തോല വെഞ്ചരിച്ചു ഭക്ത ജനങ്ങൾക്ക്‌ നൽകിയ ശേഷംകുരുത്തോല പ്രദക്ഷിണവും ഉണ്ടായിരുന്നു .കുരുത്തോല പ്രദക്ഷിണത്തിന് അസിസ്റ്റന്റ് വികാരിമാരായ ഫാദർ വിജയ് മേനാംപറമ്പിൽ ;ഫാദർ ആന്റണി നങ്ങാ പറമ്പിൽ; രാജേഷ് പാറയിൽ ; രാജീവ് കൊച്ചുപറമ്പിൽ ;ബേബിച്ചൻ ചക്കാലയ്ക്കൽ ;ജോഷി വട്ടക്കുന്നേൽ;ലിജോ ആനിത്തോട്ടം.മുൻസിപ്പൽ കൗൺസിലർമാരായ ഷാജു തുരുത്തൻ;വി സി പ്രിൻസ് എന്നിവരും  ;മുൻ കൗൺസിലർ മിനി പ്രിൻസ്;  ജോമോൻ വേലിക്കകത്ത്.ടോമി താണോലിൽ;കിഷോർ ഇടനാട്;സജീവ് കണ്ടത്തിൽ  എന്നിവർ നേതൃത്വം നൽകി .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top