നേതൃസമിതികളിെലെ അംഗത്വത്തിനുള്ള 75 വയസ് പരിധിക്കെതിരെ നിബന്ധനക്കെതിരെ സിപിഐഎം പാർട്ടി കോൺഗ്രസിൽ സംസ്ഥാന ഘടകങ്ങളുടെ നീക്കം.

പ്രായപരിധി നിബന്ധന ഒഴിവാക്കണമെന്ന് കേരളം ബംഗാൾ ഉൾപ്പെടെയുളള സംസ്ഥാനങ്ങളുടെ ഗ്രൂപ്പ് ചർച്ചയിൽ ആവശ്യം ഉയർന്നു. നേതാക്കൾ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നത് നേതൃത്വത്തിൽ ശൂന്യത സൃഷ്ടിക്കുമെന്ന വാദം ഉയർത്തിയാണ് പ്രായപരിധി നിബന്ധന നീക്കണമെന്നെ ആവശ്യം മുന്നോട്ട് വെക്കുന്നത്.
പൊളിറ്റ് ബ്യൂറോയിൽ നിന്ന് മാത്രം ഏഴ് നേതാക്കളാണ് 75 വയസ്സ് പൂർത്തിയായി ഒഴിയാനിരിക്കുന്നത്.

