കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വീണ്ടും കേസ്. സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോൺ പറത്തിയതിനാണ് കേസ്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിൽ തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടിൽ വെച്ചായിരുന്നു പരിപാടി.

അതീവ സുരക്ഷാ മേഖലയിലാണ് ഡ്രോൺ പറത്തുകയും ലേസർ ലൈറ്റ് ഉപയോഗിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസം ഷാൻ റഹ്മാനെതിരെ വഞ്ചനാക്കേസ് ചുമത്തിയിരുന്നു. കൊച്ചിയിലെ സംഗീത നിശയുടെ മറവിൽ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

