തിരുവനന്തപുരം: ആശമാരുടെ സമരത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. ആശാ പ്രവർത്തകരുടെ സമരം ഇത്രമാത്രം വിജയിക്കുമെന്ന് സർക്കാർ പ്രതീക്ഷിച്ചില്ലെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു.

ചർച്ചചെയ്ത് പരിഹരിക്കേണ്ട വിഷയമായിരുന്നു.തൊഴിലിന്റെ മഹത്വം തിരിച്ചറിയാതെ അത് ചെയ്യുന്നവരെ പരിഹസിക്കുന്നു. ആണുങ്ങളുടെ ഭാഗത്തുനിന്ന് പരിഹാസമാണ് ഉണ്ടായത്. ഒരു ചർച്ചയ്ക്ക് വിളിക്കാതെ ഒഴിഞ്ഞുമാറുന്ന ഭീരുത്വത്തിൻ്റെ പേരാണ് പരിഹാസമെന്നും അദ്ദേഹം ആരോപിച്ചു.
ജനാധിപത്യം എന്നൊന്നുമില്ല.അതൊക്കെ വെറുതെ പറയുന്നതാണ്. ഇന്ത്യ ഭരിക്കുന്നവരുടെ അതേ നയമാണ് ഇവിടെയുമെന്നും ജോയ് മാത്യു പറഞ്ഞു.

