അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ എംപിയും എംഎല്‍എയുമായിരുന്ന എ അനിരുദ്ധന്റെ മകന് കസ്തൂരി അനിരുദ്ധന് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു.

മുന്‍ എംപി എ സമ്പത്തിന്റെ സഹോദരന് കൂടിയാണ് കസ്തൂരി അനിരുദ്ധന്. ഹിന്ദു ഐക്യ വേദി നേതാവ് ശശികല ടീച്ചറാണ് കസ്തൂരിയെ തിരഞ്ഞെടുത്ത വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. എസ്എഫ്ഐ നേതാവും തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന്റെ യൂണിയൻ ചെയർമാനുമായിരുന്നു
ദീർഘകാലം സിപിഐ എം ജില്ലാകമ്മിറ്റി അംഗമായും ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായും അനിരുദ്ധൻ പ്രവർത്തിച്ചിരുന്നു. സിഐടിയു ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗമായിരുന്നു. പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായതിനെത്തുടർന്ന് 1963ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭാംഗമായി.

