തിരുവനന്തപുരം: മദ്യപിച്ചു വരുന്ന പാപ്പാനെയും കൂടെയുള്ള ആനയെയും ക്ഷേത്രങ്ങളിൽ കയറ്റരുതെന്നും ഇതിനായി പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി കെ ബി ഗണേഷ്കുമാർ. അതേപോലെ, ആചാരത്തിന്റെ ഭാഗമായി ആനയെഴുന്നള്ളിപ്പ് നടത്താമെന്നും മന്ത്രി പറഞ്ഞു.

പാപ്പാന്മാരുടെ പരിചയക്കുറവാണ് ആന വിരണ്ടോടാൻ കാരണം. പലയിടത്തും ആനകൾ പേടിച്ചോടുന്നതാണ്, വിരണ്ടോടുന്നതല്ല. പല പാപ്പാന്മാരും മദ്യപിച്ചും ലഹരി ഉപയോഗിച്ചുമാണ് എത്തുന്നത്അത് കൊണ്ട് തന്നെ പൂരപ്പറമ്പിലും മദ്യം ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ബ്രെത് അനലൈസർ ഉപയോഗിച്ച് ഊതിക്കണം. പാപ്പാന്മാർക്ക് മദ്യം വാങ്ങി നൽകുന്ന ആനപ്രേമികൾക്കെതിരെയും നടപടി വേണമെന്ന് ഗണേഷ് കുമാർ പറഞ്ഞു.

