ചിറ്റാർ: കഴിഞ്ഞ നാലു വർഷമാ യി അധികാരികൾ തിരിഞ്ഞു നോക്കാതെ മെറ്റലിളകി കുണ്ടും കുഴിയുമായി കാൽനട യാ ത്രപോലും ദുരിതപൂർണമായി കിടന്നിരുന്ന ചിറ്റാർ -ആമേറ്റുപ ള്ളി-ഇരട്ടയാനി റോഡിന് ശാപ മോക്ഷമാകുന്നു.

ചിറ്റാർ -ആമേറ്റുപള്ളി റോഡ് നന്നാക്കാനുള്ള ഫണ്ട് അനുവദിക്കപ്പെട്ടതോടെ നിർമാണം ആരംഭിച്ചു. ഏറ്റവും തകർന്നു കിടന്നിരുന്ന ചിറ്റാർ -ആമേറ്റുപള്ളി റോഡിൽ പഞ്ചായത്ത് അംഗം ഗിരിജ ജയൻ അനുവദിച്ച തുകയിൽ പകുതി പൂർത്തിയായി. ഗിരിജ ജയൻ 13 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് മെംബർ രാജേഷ്വാളിപ്ലാക്കൻ ഈ റോഡിനു 10 ലക്ഷം രൂപയുമാണ് അനുവദിച്ചി രിക്കുന്നത്.
ജോബിഷ് തേനാടികുളത്തി ൻ്റെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ നിരന്തര പോരാട്ടമാണ് റോഡിന്റെ ശാപമോക്ഷത്തിനു കാരണമായിരിക്കുന്നത്.ജോബീഷിന്റെ കൂടെ നാട്ടുകാരും ചേർന്നപ്പോൾ അതൊരു ജന സഞ്ചയമായി .ജന പ്രതിനിധികൾക്കും ആ പരാതി തള്ളിക്കളയാനായില്ല . ഇപ്പോൾ റോഡിനുവേണ്ടി ജനപ്ര തിനിധികൾ ഫണ്ട് അനുവദിക്കുന്നതിൽ മത്സരിക്കുകയാണ്. നിരവധി വാഹനങ്ങൾ കടന്നുപോ കുന്ന റോഡാണ് അധികാരിക ളുടെ അവഗണനമൂലം മെറ്റൽ ഇളകി കിടന്നത്.ജോബീഷിന്റെ പോരാട്ടം അവസാനിക്കുന്നില്ല .ഫ്രാൻസിസ് ജോർജിന്റെ എം പി ഫണ്ടിൽ നിന്നും കുടിവെള്ള ടാങ്കിനും പണം അനുവദിച്ചു കിട്ടിയിട്ടുണ്ട് .ഇനിയും നാടിനു വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നാണ് ഈ പൊതു പ്രവർത്തകന്റെ പക്ഷം .

