Kottayam

ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി  യാത്രയയപ്പും, അവാർഡ് ദാനവും നടത്തി

ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി 2024-25 അധ്യായന വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപക – അനധ്യാപക അംഗങ്ങൾക്കു യാത്രയയപ്പും 2024 മാർച്ച് മാസത്തിൽ നടന്ന എസ് എസ് എൽ സി , ഹയർ സെക്കൻഡറി, ബിരുദ – ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരും കലാകായിക മത്സരങ്ങളിൽ മികവു തെളിയിച്ചതുമായ സംഘാംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് ദാനവും സെൻറ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. സൊസൈറ്റി പ്രസിഡൻറ് ശ്രീ രാജേഷ് ആർ ന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് ഉദ്ഘാടനം നിർവ്വഹിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.


കേരളത്തിലെ സഹകരണ സംഘങ്ങൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ആ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് മുന്നേറുന്ന ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തന മികവിനെ അഭിനന്ദിക്കുകയും ചെയ്തു. സഹകാരികൾക്ക് പ്രയോജനം ലഭിക്കുന്ന വിവിധ പദ്ധതികളിലൂടെ പ്രവർത്തന മാതൃക സൃഷ്ടിക്കുന്ന സൊസൈറ്റിയാണ് ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി എന്നും അദ്ദേഹം പറഞ്ഞു.


വൈസ് പ്രസിഡൻറ് ശ്രീ കൃഷ്ണകാന്ത് കെ സി മുൻ പ്രസിഡന്റുമാരായ ശ്രീ ജോസിറ്റ് ജോൺ വെട്ടം , സാബു മാത്യു ഭരണസമിതി അംഗങ്ങളായ പ്രിൻസ് അലക്സ് , ജോബി ജോസഫ് , ജോബിൻ കുരുവിള, റോയ് ജോസഫ് , സാജു ജയിംസ് , മജോ ജോസഫ് , അമ്പിളി ഗോപൻ , ജിസ്മി സ്കറിയ , സിന്ധു ജി നായർ സെക്രട്ടറി മിനി ജോർജ്.തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top