പാലാ :കരൂർ പഞ്ചായത്തിൽ ഇനി പടങ്ങൾ തരിശു കിടക്കില്ല .പാട ശേഖരാ സമിതിക്ക് താങ്ങും തണലുമൊരുക്കി കരൂർ പഞ്ചായത്ത് ഭരണ സമിതി രംഗത്ത് . കരൂർ റൈസ് നിർമ്മിക്കണമെന്ന കർഷകരുടെ ആഗ്രഹം ഇതോടെ പൂർത്തീകരിക്കുമെന്നാണ് കരുതുന്നത് . പഞ്ചായത്ത് പ്രസിഡണ്ട് അനസ്യ രാമന്റെയും ,വൈസ് പ്രസിഡണ്ട് സാജു വെട്ടത്തെട്ടിന്റെയും കരുതലിലാണ് കർഷകർക്ക് ട്രാക്ടർ ലഭിച്ചത്.

കരൂരിലെ പട ശിഖരങ്ങളിൽ കാർഷിക വസന്തം തീർക്കുന്ന നടപടിയാണ് ഇപ്പോൾ ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത് .ഇതിനകം തന്നെ ഒട്ടേറെ ആനുകൂല്യങ്ങൾ ഞങ്ങൾ കർഷകർക്ക് നൽകിയിട്ടുണ്ട് .നിന്ന് പോയ കാർഷിക സംസ്കൃതി തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് ഞങ്ങൾ നടത്തുന്നതെന്ന് പ്രസിഡണ്ട് അനസ്യ രാമൻ കോട്ടയം മീഡിയയോട് പറഞ്ഞു .
അനസ്യ രാമൻ ട്രാക്ടറിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു ,വൈസ് പ്രസിഡണ്ട് സാജു വെട്ടത്തെട്ട്;വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വത്സമ്മ തങ്കച്ചൻ ;പ്രിൻസ് കുര്യത്ത് ;മഞ്ജു ബിജു;ബെന്നി മുണ്ടത്താനം;മോളി ടോമി ;സീന ജോൺ ;അഖില അനിൽ കുമാർ എന്നിവർ സംസാരിച്ചു .

