ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചര്‍ച്ചകള്‍ ആരംഭിച്ചു.

27 വർഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവാണ് ബിജെപി ഡൽഹിയിൽ നടത്തിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചര്‍ച്ചകൾക്കായി സംസ്ഥാന നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചര്‍ച്ച നടത്തും.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജരിവാളിനെ തോല്‍പ്പിച്ച പര്‍വേഷ് വര്‍മ, ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദര്‍ ഗുപ്ത, വനിതാ നേതാവായ ശിഖ റായ് എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനാണ് പർവേശ് വർമ. 2015ലും 2020ലും രോഹിണി സീറ്റ് നിലനിർത്തിയ വിജേന്ദർ ഗുപ്ത ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവുമായിട്ടുണ്ട്.

