
കേരളത്തിൽ നിന്നും വേളാങ്കണ്ണി യിലേക്ക് തീർത്ഥാടകരായി പോകുന്നവരുടെ സൗകര്യാർത്ഥം വൈക്കം വേളാങ്കണ്ണി ബസ് സർവ്വീസിൻ്റെ റൂട്ടും സമയവും പുനക്രമീകരിച്ചതായി അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.

വൈക്കത്ത് നിന്ന് വൈകുന്നേരം 4 മണിക്ക് പുറപ്പെടുന്ന ബസ് കോട്ടയം,മണർകാട്, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുമളി, കമ്പം,തേനി, തൃച്ചി, തഞ്ചാവൂർ, വഴി രാവിലെ 4 മണിക്ക് വേളാങ്കണ്ണിയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത് .വേളാങ്കണ്ണിയിൽ നിന്നും വൈകിട്ട് നാലിന് പുറപ്പെടുന്ന ബസ് വെളുപ്പിന് നാല് മണിക്ക് വൈക്കത്ത് എത്തിച്ചേരും.
ഈ ബസിൻ്റെ റിസർവേഷൻ ഇപ്പോൾ വൈക്കം കോട്ടയം എന്നിവിടങ്ങളിൽ നിന്നു മാത്രമാണ് അനുവദിച്ചിരിക്കുന്നത്. പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം,വണ്ടിപ്പെരിയാർ, കുമളി എന്നിവിടങ്ങളിൽ നിന്നും റിസർവേഷൻ അനുവദിക്കണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. വൈക്കത്ത് നിന്നും ചെന്നൈയിലേക്ക് പുതുതായി അനുവദിച്ച സർവ്വീസ് ഉടൻ ആരംഭിക്കുമെന്ന് ഫ്രാൻസിസ് ജോർജ് അറിയിച്ചു.

