പാലാാ.സിവില്‍ സ്റ്റേഷന് കവലയിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കുവാന്‍ റൗണ്ടാന നിര്‍മ്മിച്ചും ,സിഗ് നല് ലൈറ്റുകളും സ്ഥാപിക്കണമെന്നു ആവശൃപ്പെട്ടു ആം ആദ്മി പാര്‍ട്ടി പാലാ മുനിസിപ്പല്‍ കമ്മറ്റിയുടെ നേത്രത്വത്തില്‍ വെള്ളിയാഴ്ച 31.1.25 നു നാലു മണി മുതല്‍ സിവില്‍ സ്റ്റേഷന് കവലയില്‍ ധര്‍ണ്ണ സമരം നടത്തൂകയാണ് .

ആയിരകണക്കിനു വാഹനങ്ങളാണ് ഈ കവലയിലൂടെ ദിവസവും ഓടി കൊണ്ടിരിക്കുന്നത് .പുത്തന്‍പള്ളിക്കുന്നു ഭാഗത്തൂ നിന്നും കുത്ത് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ കവലയില്‍ എത്തുമ്പോള്‍ നാലു വശങ്ങളില് നിന്നും വരുന്ന വാഹനങ്ങളും പലമ്പോഴും അപകടകരമായ അവസ്ഥയിലൂടെ കടന്നു പോകുന്നത് വലിയ ഒരു ദുരിതത്തിനായി കാത്തിരിക്കാതെ സിഗ് നല് ലൈറ്റ്കള് സ്ഥാപിക്കുവാന്‍ അധികാരികള്‍ തയ്യാറകണമെന്നു ആം ആദ്മി പാര്‍ട്ടി ആവശൃപ്പെട്ടു .


