കോൺഗ്രസ് അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്ന് DYFl സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കാലിക്കറ്റ് സർവകലാശാല ഡി സോൺ കാലോത്സവത്തിൽ കണ്ടത് അതാണ്. മാധ്യമങ്ങൾ അക്രമങ്ങളെ ലഘൂകരിക്കുന്നു. പ്രവർത്തകരെ ആക്രമിച്ചത് പൊതുവത്കരികാൻ ശ്രമിച്ചു. ക്രൂരമായാണ് SFI പ്രവർത്തകരെ KSUക്കാർ മർദിച്ചത്. അക്രമികൾ രക്ഷപ്പെട്ടത് ആംബുലൻസിൽ

Sfi പ്രവർത്തകർ മർദ്ദിച്ചു എന്ന് വാർത്ത കൊടുത്തു. കേരളത്തിൽ അങ്ങോളമിങ്ങോളം ഇതാണ് നടത്തുന്നത്. ഇതൊന്നും മാധ്യമങ്ങൾ കാണുന്നില്ല. ധീരജ് വധക്കേസിലെ പ്രതികളെ മാന്യൻമാരാക്കി ചിത്രീകരിക്കാനാണ് ശ്രമം. അതാണ് ഡീൻ കുര്യാകോസിന്റെ വാക്കുകളിൽ കേട്ടത്.

ഡീൻ കുര്യാക്കോസിന്റെ സഹായി കൂടുതൽ വെളിപ്പെടുത്തൽ നടത്തി. ഇതെല്ലാം തെളിയിക്കുന്നത് കോൺഗ്രസ് ഗുണ്ടാ സംഘമായി മാറി. ക്യാമ്പസുകളിൽ എസ്എഫ്ഐ പ്രവർത്തകർക്ക് ഡിവൈഎഫ്ഐ സംരക്ഷണം കൊടുക്കും. സമാധാനമാണ് വേണ്ടത്. ഗുണ്ടാ സംഘങ്ങളെ ഇറക്കി SFI യെ ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും വി കെ സനോജ് പ്രതികരിച്ചു.

