കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ പത്തൊമ്പതുകാരിയെ ക്രൂര പീഡനത്തിരയാക്കിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ.

പെൺകുട്ടിയുടെ ആൺസുഹൃത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യും. വധശ്രമം ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്.

ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച രാത്രി 11 മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഞായറാഴ്ച രാവിലെ വരെ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് വിവരം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു.

