സംസ്ഥാനത്ത് ഇന്നും പകല്‍ താപനില ഉയരാന്‍ സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയേക്കാള്‍ 2 °C മുതല്‍ 3°c വരെ താപനില ഉയരാനാണ് സാധ്യത. ഇന്നലെ രാജ്യത്തെ ഉയര്‍ന്ന ചൂട് കൊല്ലം പുനലൂരില്‍ രേഖപ്പെടുത്തി.
![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
35.8°c ആണ് പുനലൂരില്‍ രേഖപ്പെടുത്തിയ ചൂട്.ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വ്യക്തമാക്കി.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
പകല്‍ 11 മണി മുതല്‍ വൈകിട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ നല്കുന്നു.വ്യാഴം ,വെള്ളി ദിവസങ്ങളില്‍ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)