![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നാളെ (30/01/2025) മൂന്നാനി ഗാന്ധി സ്ക്വയറിൽ രക്തസാക്ഷിത്വ- വിശ്വശാന്തി ദിനാചരണം സംഘടിപ്പിക്കും. രാവിലെ 10 ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി റോഷിണി തോംസൺ ഉദ്ഘാടനം ചെയ്യും.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, പാലാ ഡി വൈ എസ് പി കെ സദൻ, ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, മുനിസിപ്പൽ കൗൺസിലർ സിജി ടോണി, ഡോ സിന്ധുമോൾ ജേക്കബ്, സാംജി പഴേപറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടക്കും.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)