പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചായക്കട സ്റ്റോപ്പിലെ വർക്ക് ഷോപ്പിൽ നിന്നും ബൈക്ക് മോഷണം നടത്തിയ കേസിലെ പ്രതിയായ പാറക്കളം ചിറ്റൂർ സ്വദേശി രാജേന്ദ്രൻ എന്ന ബ്രൂസ്ലി രാജേന്ദ്രനെ (വയസ് 36) വാഹന പരിശോധന നടത്തുന്നതിനിടെ കളവ് നടത്തിയ മറ്റൊരു ബൈക്കുമായി പാലക്കാട് കസബ പൊലീസ് പ്രതിയെ പിടികൂടിയത്.

ബൈക്ക് കളവ് നടത്തിയ ശേഷം റോഡിൻ്റെ അടുത്തുള്ള പച്ചക്കറി, ഫ്രൂട്ട്സ്, ചെറിയ പലചരക്ക് കടകളിൽ നിന്നും കളവ് നടത്തും, പണി നടക്കുന്ന വീടുകൾ, സ്ഥാപനങ്ങളൾ എന്നിവിടങ്ങളിൽ നിന്നും ഇലക്ട്രിക്ക് വയർ,കമ്പികൾ എന്നിവയും മോഷണം നടത്തുകയാണ് പതിവ്.നിലവിൽ ചിറ്റൂർ, പുതുനഗരം സ്റ്റേഷനുകളിൽ ബൈക്ക് മോഷണക്കേസിൽ തിരയുന്ന പ്രതിയാണ്. സമാന സ്വഭാവമുള്ള കേസുകളിൽ ജയിൽ ശിഷ അനുഭവിച്ചയാളാണ്. മോഷ്ടിച്ച ബൈക്കിൽ രാത്രികാലങ്ങളിൽ കറങ്ങി നടന്ന് മറ്റ് കളവുകൾ നടത്തുകയും അതിലൂടെ ലഭിക്കുന്ന പണം ധൂർത്തടിച്ച് കളയുന്നതാണ് രാജേന്ദ്രൻ്റെ വിനോദം.

കണ്ടാൽ പാവത്തെ പോലെയാണ് ആർക്കും തോന്നുക എന്നാൽ കയ്യിലിരുപ്പ് കച്ചവടക്കാർക്കും പോലീസിനും തലവേദനയാണ്. വീട്ടിൽ അന്വേഷിച്ച് പോയാൽ ഒരിക്കലും രാജേന്ദ്രനെ കാണാൻ സാധിക്കില്ല. സ്ഥിരമായി ഒരു സ്ഥലത്തും പ്രതി നിൽക്കാറില്ല. മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പോലീസ് പിടികൂടുമെന്നാണ് രാജേന്ദ്രൻ പറയുന്നത്. നിലവിൽ മൂന്ന് കേസുകളിലേക്കാണ് പ്രതിയെ പിടികൂടിയത്. മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.
കസബ പൊലീസ് ഇൻസ്പെക്ടർ വി വിജയരാജൻ്റെ നിർദ്ദേശപ്രകാരം എസ് ഐ മാരായ H ഹർഷാദ്, വിപിൻ രാജ്, മനോജ്കുമാർ, ജതി, ASI ഏശുദാസ് TP, സീനിയർ പോലീസ് ഓഫീസർമാരായ R രാജീദ്, സതീഷ്, രാജേഷ്,മാർട്ടിൻ,ഹോം ഗാർഡ് നഗരാജ് എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെയും മുതലുകളും കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

