കൊച്ചി: കൂത്താട്ടുകുളത്ത് സിപിഐഎം പ്രവർത്തകരാൽ തട്ടിക്കൊണ്ടുപോകപ്പെട്ട കലാ രാജുവിന്റെ മകനെതിരായ പരാതി വ്യാജമാണെന്ന് പൊലീസ്.

മകൻ ബാലുവിനെതിരെ സിഐടിയു പ്രവർത്തകൻ നൽകിയ പരാതിയാണ് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നത്. കമ്പിവടികൊണ്ട് ബാലുവും സൃഹുത്തുക്കളും മർദിച്ചെന്നായിരുന്നു പരാതി. എന്നാൽ ഈ സമയത്ത് താൻ എറണാകുളത്തായിരുന്നുവെന്ന് ബാലു മൊഴി നൽകി.

കൂത്താട്ടുകുളത്തെ സിപിഐഎം കൗൺസിലറായ കലാ രാജുവിനെ സ്വന്തം പാർട്ടിക്കാർ തന്നെ തട്ടിക്കൊണ്ടുപോയ സംഭവം വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസ്സിലാക്കിയതോടെയായിരുന്നു തട്ടിക്കൊണ്ട് പോകൽ എന്നായിരുന്നു ആരോപണം. തുടർന്ന് അമ്മയെ കാണാനില്ലെന്ന് കാട്ടി കലാ രാജുവിന്റെ മക്കള്‍ പരാതി നല്‍കിയിരുന്നു.

