ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്നത് വെറും ആശങ്ക മാത്രമെന്ന് സുപ്രീംകോടതി നിരീക്ഷണം.

135 വര്‍ഷത്തെ മഴക്കാലം ഡാം അതിജീവിച്ചതാണെന്നും സുപ്രിംകോടതി പരാമർശിച്ചു. ഡാമിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് വാക്കാല്‍ പരാമര്‍ശം.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾ മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.

