പാലക്കാട്: നെന്മാറ ഇരട്ട കൊലപാതകത്തിൽ പൊലീസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. കേസിൽ യഥാർത്ഥത്തിൽ ഒന്നാം പ്രതി പൊലീസാണെന്ന് രാഹുൽ പറഞ്ഞു.

പ്രതിയോട് വിനയപ്പൂർവ്വം ബഹുമാനം നൽകിയാണ് പോലീസ് പെരുമാറിയത്. ഇത് അഖിലയ്ക്കും അതുല്യക്കും അച്ഛനെ ഇല്ലാതാക്കി. നീച പ്രവർത്തിയാണ് പോലീസ് കാണിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിച്ച്, നാട്ടുകാരെ ഭീഷണിപ്പെടുത്തിയ പ്രതിയെ പോലീസ് എങ്ങനെയാണ് കണ്ടില്ലെന്ന് നടിച്ചതെന്നും രാഹുൽ ചോദിച്ചു.

യൂത്ത് കോണ്‍ഗ്രസ് നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ രാഹുല്‍.

