നിരോധിത സംഘടനകളുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് തമിഴ്‌നാട്ടില്‍ എന്‍ഐഎ പരിശോധന. ചൊവ്വാഴ്ച തമിഴ്നാട്ടിലെ 16 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി.

പ്രത്യേക ഇൻപുട്ടുകളുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഐഎസുമായി ബന്ധമുള്ള റാഡിക്കലൈസേഷനും റിക്രൂട്ട്‌മെൻ്റും സംബന്ധിച്ച കേസുകൾ എൻഐഎ സജീവമായി അന്വേഷിക്കുന്നുണ്ട്.

2022 ഒക്ടോബറിൽ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാർ ബോംബ് സ്‌ഫോടനം നടത്തിയ കേസിലെ മൂന്ന് പ്രതികളെ കഴിഞ്ഞ വർഷം ഒക്ടോബർ 21 ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ എൻഐഎ നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളും തീവ്രവാദ പ്രവർത്തനത്തിന് പണം നൽകാൻ കൂട്ടുനിന്നതായി കണ്ടെത്തി.

