കൊച്ചി: എറണാകുളം ജില്ലയിൽ സിപിഐഎം ജീർണതയുടെ പിടിയിലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ജില്ലാ സമ്മേളനത്തിലാണ് സെക്രട്ടറിയുടെ കുറ്റപ്പെടുത്തൽ. റിപ്പോർട്ട് അവതരണത്തിന് മുൻപ് സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴായിരുന്നു പരാമർശം.
ചില നേതാക്കൾ സമ്പത്തിനും വ്യക്തിപരമായ ധന സമാഹരണത്തിനും പിന്നാലെയാണ്. ഈ സമീപനം ശരിയല്ലെന്നും മാറ്റം ആവശ്യമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ജില്ലയിൽ വർഗബഹുജന സംഘടനകളിൽ അംഗങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിലെ വോട്ടു വിഹിതത്തിൽ അത് കാണാനില്ലെന്നും സെക്രട്ടറി പറഞ്ഞു.