പാലാ.ഫുട്പാത്തിലൂടെ സുരക്ഷിതമായ് നടക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് പിഴയീടാക്കുവാന്‍ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് പാലാ പൗരാവകാശ സമിതി ആവശൃപ്പെട്ടു.
നിലവിലുള്ള ഫുട്പാത്ത്കളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങും ,വൃാപാരി സ്ഥാപനങ്ങളുടെ ബോര്‍ഡുകളും , സാധനങ്ങളും, ഇറക്കി വച്ചും ,തൂക്കി ഇട്ടും പലയടങ്ങളിലും പൊട്ടി പൊളിഞ്ഞും ,സ്ളാബ് ഇല്ലാതെ കിടക്കുന്ന ഫുട്പാത്തകളാണ് ടൗണിന്‍റെ പല ഭാഗങ്ങളിലുള്ളത് .സര്‍ക്കാരിനു സാമൂഹൃ പ്രതിബദ്ധത ഉണ്ടെങ്കിൽ ആദൃം ഫുട്പാത്തകളില്‍ അടിസ്ഥാനപരമായ് സുരക്ഷിത്വം നല്‍കുക ,റോഡ് കുറുകെ കടക്കുവാന്‍ സീബ്രാ ക്രോസിലൂടെ നടക്കുമ്പോള്‍ കാല്‍നടക്കാരെ കണ്ടാല്‍ വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നവര്‍ക്കു പിഴയിടാക്കുക ,ഇതൂ ഒന്നും ചെയ്യാതെ കാല്‍നടക്കാരുടെ മേല്‍ പിഴ ഈടുക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളെ കൊള്ളയടിക്കുവാനുള്ള നടപടികള്‍ മാത്രമാണ് .
ജനങ്ങളുടെ ചെലവില്‍ എ സി കാറുകളില്‍ സഞ്ചരിക്കുന്ന മന്ത്രിമാരും ,ഉന്നത ഉദൃോഗസ്ഥമാരും ,സാധാരണ ജനങ്ങളുടെ ദുരിതങ്ങളും കൂടി മനസ്സിലാക്കണമെന്നു പ്രസിഡണ്ടു ജോയി കളരിക്കലിന്‍റെ അദ്ധൃക്ഷതയില്‍ കൂടിയ യോഗം ആവശൃപ്പെട്ടു.അഡ്വ.സിറിയ്ക്ക ജെയിംസ് ,മൈക്കിള്‍ കാവുകാട്ട് ,റ്റി .കെ.ശശിധരന്‍ ,എ .സി .മനോജ് എന്നിവര്‍ പ്രസംഗിച്ചു .