Kerala

ത്രാസിൽ തൂക്കവ്യത്യാസമുണ്ടാക്കി തട്ടിപ്പ് നടത്തി ഉപഭോക്താക്കളെ പറ്റിച്ച പാലാ കൊട്ടാരമറ്റത്തുള്ള പഴയ സ്വർണവിൽപന സ്ഥാപനമായ AM GOLD നെതിരേ ലീഗൽ മെട്രോളജി വിഭാഗം കേസെടുത്തു

കോട്ടയം: ത്രാസിൽ തൂക്കവ്യത്യാസമുണ്ടാക്കി തട്ടിപ്പ് നടത്തി ഉപഭോക്താക്കളെ പറ്റിച്ച പാലാ കൊട്ടാരമറ്റത്തുള്ള പഴയ സ്വർണവിൽപന സ്ഥാപനമായ AM GOLD നെതിരേ ലീഗൽ മെട്രോളജി വിഭാഗം കേസെടുത്തു.

AM GOLD ലെ ത്രാസിൽ 180 മില്ലി (ഗ്രാമിൻ്റെ തൂക്കവ്യത്യാസമാണ് ലീഗൽ മെട്രോളജി വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

ലീഗൽ മെട്രോളജി ദക്ഷിണ മേഖലാ ജോ. കൺട്രോളർ സി ഷാമോന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയി ലാണു തട്ടിപ്പ് കയ്യോടെ പിടികൂടിയത് സ്ഥാപനത്തിലെ ക്ലാസ് 2 വി ഭാഗത്തിൽപെട്ട ത്രാസിൽ 20 മി ല്ലീഗ്രാം വരെ തൂക്കവ്യത്യാസം അനുവദനീയമായ സ്ഥാനത്ത് 180 മില്ലിഗ്രാമിന്റെ വ്യത്യാസമാണു കണ്ടെത്തിയതെന്ന് ലീഗൽ മെട്രോളജി അധികൃതർ അറിയിച്ചു

എന്നാൽ പാലായിലെ മറ്റ് പഴയ സ്വർണ്ണ വില്ലന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഇവിടങ്ങളിൽ യാതൊരു ക്രമക്കേടും ലീഗൽ മെട്രോളജി വിഭാഗം കണ്ടെത്തിയില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top