Uncategorized

ലോ​സ് ആ​ഞ്ച​ല്‍​സില്‍ വീണ്ടും കാട്ടുതീ; 31000 പേരെ ഒഴിപ്പിക്കാന്‍ തീരുമാനം

ലോ​സ് ആ​ഞ്ച​ല്‍​സി​നെ വിടാതെ കാട്ടുതീ. ക​സ്റ്റ​യ്ക്ക് ത​ടാ​ക​ത്തി​നു സ​മീ​പ​ത്താ​യാ​ണ് വീണ്ടും കാ​ട്ടു​തീ പ​ട​രു​ന്ന​ത്. ഏ​ഴി​ട​ത്താ​യി തീ വ്യാപിക്കുന്നുണ്ട്. ഇതുവരെ രണ്ട് ഡസനിലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് കെട്ടിടങ്ങളും കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്.

ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ 8000 ഏ​ക്ക​റി​ലായാണ് തീ ​പ​ട​ർ​ന്നത്. 31000 പേരെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിച്ച് വെള്ളം ചീറ്റി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.

ശ​ക്ത​മാ​യ കാ​റ്റ് ഉള്ളതിനാല്‍ അതിവേഗമാണ് തീ പടരുന്നത്. ജ​നു​വ​രി ഏ​ഴി​നാ​ണ് കാ​ട്ടു​തീ വന്നത്. ഇ​തി​ൽ ര​ണ്ടി​ട​ത്തെ തീ ഇതുവരെ അ​ണ​യ്ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top