പത്തനംതിട്ട: പത്തനംതിട്ടയിൽ കായികതാരത്തെ പീഡനത്തിന് ഇരയാക്കിയ കേസില്‍ ദേശീയ പട്ടികജാതി കമ്മീഷൻ വിഷയത്തിൽ ഇടപെടുന്നു.
കമ്മീഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഇന്ന് പത്തനംതിട്ട കളക്ടറേറ്റിൽ എത്തി വിവരങ്ങൾ ശേഖരിക്കും. ഇതോടൊപ്പം അതിജീവിതയിൽ നിന്നും വിവരങ്ങൾ കമ്മീഷൻ ചോദിച്ചറിയുകയും ചെയ്യും. കേസ് അന്വേഷണത്തിൻ്റെ റിപ്പോർട്ട് കമ്മീഷന് മുൻപെ തന്നെ ലഭിച്ചിരുന്നു.
കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങളും കമ്മീഷൻ തേടും.