കൊല്ലം: ബന്ധുകൾ തമ്മിലുള്ള വാക്കുതർക്കത്തിൽ യുവതിക്ക് മർദ്ദനം. ഇരവിപുരം സ്വദേശി സോനുവിനാണ് മർദ്ദനമേറ്റത്. ഈ മാസം പതിനെട്ടാം തീയതിയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ കൈകുഞ്ഞുമായി നിൽക്കുന്ന യുവതിയെ ബന്ധുകൾ മർദ്ദിക്കുന്നതായി കാണാം. വീട്ടിലേക്കെത്തിയ ഒരാൾ ആദ്യം തന്നെ സിസിസിടിവി തിരിച്ച് വെക്കുന്നതായി കാണാം. തുടർന്ന് വാക്ക് തർക്കത്തിന് ഒടുവിൽ യുവതിയെ ബന്ധുക്കൾ മർദ്ദിക്കുകയായിരുന്നു
ബന്ധുകൾക്കെതിരെ യുവതി പരാതി നൽകിയിരുന്നെങ്കിലും ദുർബല വകുപ്പുകളാണ് ചുമത്തിയതെന്ന് ചൂണ്ടികാട്ടി യുവതി ശക്തമായ നടപടി ആവശ്യപ്പെട്ട് എസ് പിക്ക് ഉൾപ്പടെ പരാതി നൽകി. നിലവിൽ യുവതി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.