പാലാ :കിഴതടിയൂർ ബൈപ്പാസിൽ പാലാ സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിന് മുൻപിൽ റോഡ് കുറുകെ കടക്കുന്നതിന് ആകാശപാത (Sky WalkWay) നിർമ്മിക്കേണ്ടത് അനിവാര്യമാണ്.വളരെ അപകടകരമായ അവസ്ഥയാണ് അവിടെയുള്ളത്.
പുത്തൻപള്ളികുന്നിൽനിന്ന് ആരംഭിക്കുന്ന വൻ ഇറക്കവും, ഇരുവശത്തു നിന്നുമായി രണ്ടു റോഡുകൾ ബൈപ്പാസിലേക്ക് എത്തിച്ചേരുന്നതും, മികച്ച റോഡെ
ന്നതും അപകട സാഹചര്യംരൂക്ഷമാക്കുന്നു.രാവിലെയുംവൈകിട്ടും കുട്ടികൾ സുരക്ഷിതമായി റോഡു ക്രോസ് ചെയ്യുന്നതിനായി നാലോളംപോലീസുകാ
രുടെ നിരന്തര അദ്ധ്വാനമാവശ്യമായി വരുന്നു.ഇത്തരമൊരു സാഹചര്യത്തിൽ അവിടെ ഒരു ആകാശപാത നിർമ്മിക്കുന്നത് കുട്ടികൾക്കും, രക്ഷിതാക്കൾക്കും വഴിയാത്രക്കാർക്കും പ്രയോജനപ്രദമാണ്. എത്രയും വേഗം അതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടുകൊണ്ട് പാലാ മുൻസിപ്പൽ അധികൃതർക്കും, പി.ഡബ്ളിയു.ഡിക്കും നൽകുന്നതിന് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണയജ്ഞം ആരംഭിച്ചു.
സെൻ്റ് മേരീസ് ഹയർ സെക്രണ്ടറി സ്കൂൾ ജങ്ഷനിൽ AAPമുൻസിപ്പൽ യൂണിറ്റ് പ്രസിഡൻ്റ് ജോയി കളരിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈ
സ് പ്രസിഡൻ്റ് റോയി വെള്ളരിങ്ങാട്ട് ഒപ്പുശേഖരണയജ്ഞം ഉൽഘാടനംചെയ്തു.രാജൂ താന്നിക്കല്‍ ,ജേക്കബു പുളിക്കല്‍ ,റോയി മറ്റപ്പള്ളില്‍,ജസ്റ്റീന്‍ കാപ്പില്‍,ബെന്നി മുത്തോലി എന്നിവര്‍ നേത്രത്വം നല്കി.
ചിത്രം :തൃശൂർ ആകാശ പാത