മലപ്പുറം നിലമ്പൂരിൽ ഗേറ്റ് ദേഹത്ത് വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം.
വണ്ടൂർ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകൾ ഐറ ബിന്ദ് സമീറാണ് മരണപ്പെട്ടത്. നിലമ്പൂർ മണലോടിയിലെ വാടക ക്വാർട്ടേഴ്‌സിൽ ഞായറാഴ്ച വൈകിട്ട് 5 മണിയ്ക്കായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു മരണം സംഭവിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ഗേറ്റ് പതിക്കുകയായിരുന്നു. അപകടസമയത്ത് വീട്ടുകാര്‍ വീടിന് പുറത്തില്ലായിരുന്നു .