ഗോവയിൽ പാരാഗ്ലൈഡിങ്ങിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വടക്കൻ ഗോവയിൽ ശനിയാഴ്ച വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. പുണെ സ്വദേശിയും ഇൻസ്ട്രക്ടറുമാണ് അപകടത്തിൽ മരിച്ചത്.
വടക്കൻ ഗോവയിലെ കേറി വില്ലേജിലാണ് അപകടം ഉണ്ടായത്. പുണെ സ്വദേശിയും ഇരുപത്തിയേഴുകാരിയുമായ ശിവാനി ഡാബ്ലെ, ഇൻസ്ട്രക്ടറും നേപ്പാൾ സ്വദേശിയുമായ സുമാലി നേപ്പാളി (26) എന്നിവരാണ് മരിച്ചത്.
പാറക്കെട്ടിൽ നിന്ന് പറന്നുയർന്ന ഉടൻ പാരാഗ്ലൈഡർ നദിക്ക് സമീപത്തേക്ക് നീങ്ങി മലയിടുക്കിലേക്ക് വീണാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അപകടത്തിൽപെട്ടവർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.