മുംബൈ: വീട്ടിൽ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദ് നേരത്തെ നടൻ്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട്.
വീട് ശുചീകരിക്കുന്നതിനായി പ്രതി നേരത്തെ സെയ്ഫ് അലി ഖാൻ്റെ വീട്ടിൽ എത്തിയിരുന്നെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഞായറാഴ്ച രാവിലെ താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ മെട്രോ നിർമ്മാണ സ്ഥലത്തിന് സമീപമുള്ള ലേബർ ക്യാമ്പിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വിജയ് ദാസ്, ബിജോയ് ദാസ്, മുഹമ്മദ് ഇല്ല്യാസ്, ബിജെ എന്നീ പേരുകളിലും പ്രതി അറിയപ്പെട്ടിരുന്നു.