തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ സഹോദരങ്ങൾ മരിച്ച നിലയിൽ. മഹാരാഷ്‌ട്രയിലെ പൂനെ സ്വദേശികളായ സഹോദരങ്ങൾ മുക്ത കോന്തിബ ബാംമേ (49) എന്ന സ്ത്രീയും കോന്തിബ ബാംമേ (45) എന്ന പുരുഷനുമാണ് മരിച്ചത്. ഹോട്ടലിൽ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.. സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരന്‍ മരണപ്പെട്ടത് ആകാം എന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. ചികിത്സ ആവശ്യങ്ങള്‍ക്കായാണ് ഇവര്‍ കേരളത്തില്‍ എത്തിയത്.
തമ്പാനൂര്‍ പോലീസ് സ്റ്റേഷന് എതിര്‍വശമുള്ള സ്വകാര്യ ഹോട്ടലില്‍ ആണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുരുഷനെ തൂങ്ങിമരിച്ച നിലയിലും സ്ത്രീയെ കിടക്കയില്‍ മരിച്ച നിലയിലും ആണ് കണ്ടെത്തിയത്. മുറിയില്‍ നിന്ന് ക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തങ്ങള്‍ അനാഥരാണെന്നും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കരുതെന്ന് എഴുതി വച്ച ഒരു കുറിപ്പും പോലീസ് കണ്ടെത്തി .
രാവിലെ എട്ട് മണിയോടെ ഹോട്ടല്‍ ജീവനക്കാര്‍ റൂമില്‍ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എട്ട് മണിക്ക് ചായയുമായി എത്തണമെന്ന് ഇവര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെന്ന് ആണ് ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്.ഭിന്നശേഷിക്കാരിയായ മുക്താ കോന്തിബാ ബാവെയുടെ ചികിത്സയ്ക്കുവേണ്ടിയാണ് ഇവർ എത്തിയത്.