India

ജമ്മു കശ്മീരിൽ അജ്‍ഞാത രോ​ഗം ബാധിച്ച് 15 മരണം; അന്വേഷണത്തിന് സമിതിയെ നിയോ​ഗിച്ച് അമിത് ഷാ

ശ്രീന​ഗർ: ജമ്മു കശ്മീരിൽ അജ്‍ഞാത രോ​ഗം ബാധിച്ച് 15 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ സമിതിയെ നിയോ​ഗിച്ചിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആരോ​ഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോ​ഗസ്ഥനാണ് സമിതിയെ നയിക്കുക. സംഭവത്തിൽ ജലം, കൃഷി, കെമിക്കൽസ്, ഭക്ഷ്യ സുരക്ഷ വിദ്​ഗധരും അന്വേഷണ സംഘത്തിലുണ്ടാവും. ​ജമ്മു കശ്മീരിലെ ര​ജൗരി ജില്ലയിലെ ബാദൽ ​ഗ്രാമത്തിലാണ് ആറാഴ്ചയക്കിടയിൽ 15 പേർ മരിച്ചത്.

കടുത്ത പനി, തല ചുറ്റൽ, ബോധക്ഷയം എന്നിവയാണ് രോ​ഗ ലക്ഷണങ്ങളായി രോ​ഗികൾ പറയുന്നത്. ചികിത്സയ്ക്ക് എത്തി ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ ഇവർ മരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറോടെയാണ് ഒരു കുടുബത്തിലെ ഏഴ് പേർ അസുഖ ബാധിതരായതായി ആദ്യം ശ്രദ്ധയിൽപെടുന്നത്.

ഇതിൽ 5 പേർ മരിച്ചു. മറ്റൊരു കുടുംബത്തിലും സമാനമായ തരത്തിൽ 9 പേർക്ക് അസുഖം ബാധിച്ചിരുന്നു. ഇതിൽ 3 പേരാണ് മരിച്ചത്. സമൂഹ അന്നദാനത്തിൽ ഇവർ പങ്കെടുത്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top