India

ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞ നാളെ

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30നാണ് ട്രംപിന്റെ സ്ഥാനാരോഹണം.

അതിശൈത്യത്തെ തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ കാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി. നേ​ര​ത്തെ തു​റ​ന്ന വേ​ദി​യി​ൽ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സത്യപ്രതിജ്ഞക്കായി ഡൊണൾഡ് ട്രംപും കുടുംബവും ശനിയാഴ്ച വൈകുന്നേരം വാഷിങ്ടണിലെത്തി.

1985-ൽ റൊണാൾഡ് റീഗൻ്റെ സ്ഥാനാരോഹണത്തിനുശേഷം ഇതാദ്യമായാണ് അപകടകരമായ തണുത്ത കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നത്. ആളുകള്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കാനാണ് തീരുമാനമെന്ന് ട്രംപ് തന്റെ സമൂഹ്യ മാധ്യമങ്ങലിലൂടെ അറിയിച്ചിരുന്നു. കാപിറ്റോൾ മന്ദിരത്തിൽ വെച്ചാണ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിഞ്ജ ചെയ്യുകയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്ഥി​തി​ഗതി കണക്കിലെടുത്ത് ട്രംപ് അനുകൂലികള്‍‍ക്കായി കാപ്പിറ്റോളിന് പുറത്ത് പ്രത്യേക സ്ക്രീനുകളില്‍ ചടങ്ങുകള്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top