Kerala

പീഢനത്തിന് ഇരയായി എന്ന് തെളിയിക്കാൻ ശരീരത്തിൽ ദേഹോപദ്രവത്തിന്റെ പാടുകൾ ഉണ്ടാകണമെന്ന് നിർബന്ധമില്ല; സുപ്രീംകോടതി

ഡൽഹി: പീഢനത്തിന് ഇരയായി എന്ന് തെളിയിക്കാൻ ശരീരത്തിൽ ദേഹോപദ്രവത്തിന്റെ പാടുകൾ ഉണ്ടാകണമെന്ന് നിർബന്ധമില്ലെന്ന സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. ലൈം​ഗികാതിക്രമങ്ങൾ നേരിട്ട ഇരയുടെ ശരീരത്തിൽ പരിക്കുകൾ സംഭവിക്കുമെന്നത് തെറ്റായ ധാരണ മാത്രമെന്ന് ആണ് ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എൻ ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചു വ്യക്തമാക്കിയത് .

ലൈം​ഗികമായി ഉപദ്രവിക്കപ്പെടുമ്പോൾ ഇര ബഹളം വെക്കുകയോ ഉറക്കെ കരയുകയോ ചെയ്തിരിക്കണമെന്ന് നിർബന്ധമില്ല. അത്തരം സന്ദർഭങ്ങളിൽ ഇരകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണം ഏകീകൃതമാകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

ട്രോമകളുണ്ടാക്കുന്ന സന്ദർഭങ്ങളോട് എല്ലാ ഇരകളുടെയും പ്രതികരണം ഒരുപോലെയാകില്ല. ഉദാ​ഹരണത്തിന്, മാതാപിതാക്കളുടെ മരണത്തെത്തുടർന്ന് ഒരാൾ പരസ്യമായി കരഞ്ഞേക്കാം, എന്നാൽ ഇതേ സാഹചര്യത്തിലുള്ള മറ്റൊരാൾ തന്റെ വികാരങ്ങൾ പൊതുസ്ഥലത്ത് പ്രകടിപ്പിക്കാതെയും പെരുമാറാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top