Kerala

ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്നത് കെട്ടിച്ചമച്ച ആരോപണങ്ങൾ; ടി പി രാമകൃഷ്ണൻ

ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്നത് കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.

യുഡിഎഫിന്റെ കാലത്ത് നടന്നതു പോലുള്ള കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് അവർ ധരിക്കുന്നതെന്നും അഴിമതി നടത്തുന്നത് കോൺഗ്രസുകാരുടെ ശീലമാണെന്നും അദ്ദേഹം വിമർശിച്ചു.

“നിയമാനുസൃതമായി മാത്രമേ ബ്രൂവറിയുടെ കാര്യത്തിൽ സർക്കാർ മുന്നോട്ടു പോകൂ.നിയമവിരുദ്ധമായ ഒരു നടപടിയും ഗവൺമെൻറ് സ്വീകരിക്കില്ല.ഇത് സംബന്ധിച്ച് സർക്കാറിന് കൃത്യമായ നയമുണ്ട്.”- അദ്ദേഹം പറഞ്ഞു.താൻ മന്ത്രിയായിരുന്ന കാലത്തും ഇത്തരം വ്യാജ ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിച്ചിരുന്നുവെന്നും ബ്രൂവറി വിഷയത്തിൽ ഇപ്പോൾ വിവാദമുണ്ടാക്കുന്നത് പ്രതിപക്ഷവും മാധ്യമങ്ങളുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top