Kottayam

വസ്ത്രം വാങ്ങുവാൻ മറ്റു നഗരങ്ങളിൽ പോയിരുന്ന പാലാക്കാർ ഇപ്പോൾ പാലായിൽ നിന്ന് തന്നെ വസ്ത്രം വാങ്ങുന്നു:മാണി സി കാപ്പൻ

പാലാ :വസ്ത്രം വാങ്ങുവാൻ മറ്റു നഗരങ്ങളിൽ പോയിരുന്ന പാലാക്കാർ ഇപ്പോൾ പാലായിൽ നിന്ന് തന്നെ വസ്ത്രം വാങ്ങുന്ന സ്ഥിതി സംജാതമായി .ഈയടുത്ത് പാലായിൽ അഞ്ചോളം ആധുനിക വസ്ത്ര വ്യാപാര കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത് .അപ്പോൾ പാലായിലേക്കെത്താൻ ഗ്രാമ പാതകളും നവീകരിക്കേണ്ടതുണ്ട് .അത് കൊണ്ടാണ് ഈ റോഡും നവീകരിച്ചിട്ടുള്ളത് .വികസനം നഗര കേന്ദ്രീകൃതമാകാതെ ഗ്രാമങ്ങളിലേക്ക് എത്തണമെന്ന് മാണി സി കാപ്പൻ  പറഞ്ഞു .  നവീകരിച്ച ഞൊണ്ടി മാക്കൽ കവല പുലിമലക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ . മാണി C കാപ്പൽ MLA യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും  62 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച ഞൊണ്ടിമാക്കൽ കവല പുലിമലക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ .

ഞൊണ്ടി മാക്കൽ കവലയിൽ മാണി C കാപ്പൻ MLA ഉദ്ഘാടനം നിർവ്വഹിച്ചു. 6-ാംവാർഡ് കൗൺസിലറും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ  .ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.പാലാ രൂപതാ വികാരി ജനറാളും ചൂണ്ടച്ചേരി എൻജനീയറിംഗ് കോളേജ് മാനേജിംഗ് ഡയറക്ടറുമായ റവ.ഫാദർ ജോസഫ് മലേപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി – പാലാ മരിയസദനം ഡയറക്ടർ സന്തോഷ് മരിയ സദനം, നഗരസഭ എത്ത ബോണി എസ്.മാർട്ടിൻ മിറ്റത്താനി, ജിബിൻ മൂഴിപ്ലാക്കൽ,മാർട്ടിൻ മിറ്റത്താനി, കെ.റ്റി ജോസഫ്, ജോസ് വേരനാനി, ജിജി തൈച്ചുപറമ്പിൽ ,ജോണി ചക്കാലയിൽ ,

റോയി കുടില പറമ്പിൽ , മൈക്കിൾ കാവുകാട്ട്,, കിരൺ അരീക്കൽ, എ എസ് തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു.. പാലാ മരിയ സദനത്തിലേയ്ക്കും, ചൂണ്ടച്ചേരി എഞ്ചനീയറിംഗ് കോളേജിലേയ്ക്കും  .ഒട്ടനവധി ആളുകൾ താമസിക്കുന്ന ഇടത്തേയ്ക്കുമുള്ള ഈ റോഡ്  നവീകരിക്കാൻ കഴിഞ്ഞത് അഭിമാന നേട്ടമാണെന്ന് എം എൽ എ മാണി സി കാപ്പൻ പറഞ്ഞു.മാണി സി കാപ്പനെ ബൈജു കൊല്ലംപറമ്പിൽ പൊന്നാട അണിയിച്ച്  സ്വീകരിച്ചു.കോൺടാക്ടർ ഉണ്ണി അരവിന്ദിന് എം.എൽ.എ മാണി കാപ്പൻ പൊന്നാടയും മെമൻ്റോയും നൽകി ആദരിച്ചു.നഗരസഭ എക്സിക്യൂട്ടീവ്  എഞ്ചിനീയർ  ബോണി എസ് നെ എം.എൽ എ പൊന്നാട അണിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top