Kerala

ഈരാറ്റുപേട്ട കടുവാമുഴി ബസ്റ്റാൻഡ് ഉടൻ തുറന്നു പ്രവർത്തനം ആരംഭിക്കുക:എംജി ശേഖരൻ

ഈരാറ്റുപേട്ട. മുൻസിപ്പാലിറ്റിയുടെ വികസനരംഗത്ത് അനിവാര്യമായ കടുവാമുഴി ബസ് സ്റ്റാൻഡിനായി വർഷങ്ങൾക്കു മുമ്പ് മുൻസിപ്പൽ അധികാരികൾ പദ്ധതി രേഖയിൽ ഉൾപ്പെടുത്തി ഫണ്ട് നീക്കിവെച്ച് പരസ്യമായി പ്രഖ്യാപിച്ച് വാങ്ങിച്ച സ്ഥലമാണ് കടുവാമുഴിയിൽ ഉള്ളത്.

നിലവിലുള്ള ടൗണിലെ പഴകിയ ബസ്റ്റാൻഡ് പൊളിച്ചു നീക്കാൻ ടെൻഡർ നടപടികളും പൂർത്തീകരിച്ചിരിക്കുന്നു. പകരമുള്ള ബസ് പാർക്കിങ്ങിന് അടക്കം ഉള്ള സംവിധാനമാണ് കടുവാമുഴി ബസ്റ്റാൻഡ്. ഈ ജനകീയ ആവശ്യം മറന്ന് നിലവിലെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഭരണാധികാരികൾ ഈ ബസ്റ്റാൻഡ് സ്ഥലം വക മാറ്റി വൻ തുക വെട്ടിപ്പിനായി അവസരം ഒരുക്കുന്നതിനായിഹുണാ ർ ഹബ്ബ് എന്നൊരു സ്ഥാപനം ഈ ബസ് സ്റ്റാൻഡിനുള്ള സ്ഥലത്ത് തന്നെ പണിയുന്നതിന് വഞ്ചനാപരമായ നീക്കം നടത്തുന്നതായി അറിയുന്നു.

ഇത് ഈ നാടിനോട് ചെയ്യുന്ന ക്രൂരമായ വഞ്ചനയാണ് മിനി സിവിൽ സ്റ്റേഷൻ സൺറൈസ് ഹോസ്പിറ്റൽ അടക്കം വടക്കേക്കര കടുവാമുഴി ഭാഗത്ത് വൈകാതെ വരികയാണ് ഇതെല്ലാം അറിയുന്ന മുൻസിപ്പൽ ഭരണാധികാരികൾ ആണ് കേവലം സാമ്പത്തിക അഴിമതി ലക്ഷ്യമിട്ട് ഈ ക്രൂരമായ ചതി ജനങ്ങളോടും നാടിനോടും ചെയ്യുന്നത്. കടുവാമുഴി ബസ്റ്റാൻഡ് ആണോ ഹു ണാർ ഹബ്ബ്ആണോ ഈ നാടിന് ഇന്ന് അനിവാര്യമായ ആവശ്യം. ഉടൻ ജനങ്ങൾ രംഗത്ത് ഇറങ്ങണം ക്രിയാത്മക നടപടികൾ സ്വീകരിച്ച് ഈ വഞ്ചന തടുക്കണം വേണമെങ്കിൽ സ്ലോട്ടർ ഹൗസ് ഇരുന്ന സ്ഥലത്ത് പണിയട്ടെ. ഈ കൊടും ചതി ജനങ്ങൾ തിരിച്ചറിയുക രാഷ്ട്രീയപാർട്ടികളും പൊതുപ്രവർത്തകരും നാടിനൊപ്പം വികസനത്തിന് അണിനിരക്കുക.

എം ജി ശേഖരൻ
9747008483
ഈരാറ്റുപേട്ട

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top