പാലാ :ഞൊണ്ടിമാക്കൽ കവല :നേരത്തെ ഞാൻ ഈ റൂട്ടിലൂടെയായിരുന്നു മരിയ സദനത്തിലെത്തിയിരുന്നത്.എന്നാൽ ഞാൻ ഈ വഴിക്കു യാത്രചെയ്യാതെ റൂട്ട് മാറിയാണ് മരിയ സദനത്തിൽ ഇപ്പോൾ എത്തുന്നത് കാരണം റോഡ് വളരെ മോശമാണ് അതുകൊണ്ടാണ് ഞാൻ റൂട്ട് മാറിയത്.ഈ റോഡ് ഇത് പോലെ മനോഹരമാക്കിയ മാണി സി കാപ്പനും ബൈജു കൊല്ലംപറമ്പിലിനും കോൺട്രാക്ടർക്കും നന്ദി അർപ്പിക്കുകയാണ്.ഞൊണ്ടിമാക്കൽ പുലിമലക്കുന്നു റോഡിനു എം എൽ എ ഫണ്ടിൽ നിന്നും 62 ലക്ഷം രൂപാ മുടക്കി ടാറിങ് നടത്തിയതിന്റെ ഉദ്ഘാടന വേളയിലാണ് മോൺസിഞ്ഞോർ ജോസഫ് മാലേപ്പറമ്പിൽ ഇങ്ങനെ പറഞ്ഞത്.
നാട്ടുകാരും .മാലേ പ്പറമ്പിൽ അച്ഛനും കാപ്പനും ബൈജുവും.സന്തോഷ് മരിയ സാധനവും വളരെ സന്തോഷത്തിലായിരുന്നു .തുടർന്ന് ബൈജു കൊല്ലംപറമ്പിൽ മാണി സി കാപ്പനെ ഷാൾ അണിയിച്ചാദരിച്ചപ്പോൾ അതെ ഷാൾ ബൈജുവിനെ അണിയിച്ച് മാണി സി കാപ്പനും ബൈജുവിനെ ആദരിച്ചു .ചടങ്ങിൽ ബൈജു കൊല്ലമ്പറമ്പിൽ ,മരിയ സദനം സന്തോഷ് ;മൈക്കിൾ കാവുകാട്ട് ;കിരൺ അരീക്കൽ;ജോസ് വേരനാനി;എം പി കൃഷ്ണൻ നായർ ;നഗരസഭ എത്ത ബോണി എസ്.മാർട്ടിൻ മിറ്റത്താനി, ജിബിൻ മൂഴിപ്ലാക്കൽ,മാർട്ടിൻ മിറ്റത്താനി, കെ.റ്റി ജോസഫ്, ജോസ് വേര നാനി, ജിജി തൈച്ചു പറമ്പിൽ ,ജോണി ചക്കാലയിൽ , റോയി കുടില പറമ്പിൽ ,, എ എസ് തോമസ്, തുടങ്ങിയവർ സന്നിഹിതരായിരുന്നു.