തൃശൂർ: പതിനഞ്ച് വയസുകാരൻ പതിനേഴ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്നു. തൃശൂർ ചിൽഡ്രൻസ് ഹോമിൽ ഇന്ന് രാവിലെ ആറരയോട് കൂടിയാണ് സംഭവം ഉണ്ടായത്.
സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശിയായ അഭിഷേക് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിൽ ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം.
15കാരൻ കഴിഞ്ഞ 2 വർഷമായി തൃശ്ശൂർ ചിൽഡ്രൻസ് ഹോമിൽ അന്തേവാസിയാണ്. 25 ഓളം അനാഥരായ കുട്ടികളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. വിയ്യൂർ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.