പാലാ :കരൂർ പഞ്ചായത്തിലെ പേണ്ടാനാം വയൽ തടയണയ്ക്ക് ഷട്ടറിട്ടു.ഇന്നലെ വൈകുന്നേരത്തോടെയാണ് പഞ്ചായത്ത് പ്രസിഡണ്ട് അനസ്യ രാമനും ,വൈസ് പ്രസിഡണ്ട് സാജു വെട്ടത്തേട്ടും ;വാർഡ് മെമ്പർ ആനിയമ്മ ജോസ് തടത്തിലും മുൻകൈ എടുത്തതാണ് ഇപ്പോഴെങ്കിലും തടയണയ്ക്കു ഷട്ടർ ഇടുന്നത്.ഇക്കാര്യം ചൂണ്ടി കട്ടി കോട്ടയം മീഡിയാ വാർത്ത ചെയ്തിരുന്നു .വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ അനുമോദന യോഗം കഴിഞ്ഞു ഇക്കാര്യം കോട്ടയം മീഡിയാ പ്രസിഡന്റിനെയും ;വൈസ് പ്രസിഡന്റിനെയും അറിയിച്ചിരുന്നു .വാർഡ് മെമ്പർ ആനിയമ്മയും ഇരു നേതാക്കളും അനുകൂലമായാണ് പ്രതികരിച്ചത് .
കോൺട്രാക്റ്ററുമായുള്ള ചില സാങ്കേതിക പ്രശ്നങ്ങളിൽ ഷട്ടറിടുന്നത് നീളുകയായിരുന്നു.എന്നാൽ ഇന്നലെ വൈകിട്ട് തന്നെ ഷട്ടർ കൊണ്ട് വന്നിട്ടു.ഇന്ന് രാവിലെയോടെ തടയണ നിറയുകയും ചെയ്തു .ഇപ്പോൾ മാലിന്യങ്ങൾ പൊങ്ങി കിടപ്പുണ്ടെങ്കിലും അത് നീക്കം ചെയ്‌താൽ കുളിക്കാനും അലക്കാനും ഉപയുക്തമാക്കാനാവും.പരിസര പ്രദേശങ്ങളിലെ ജല ലഭ്യതയും വർധിച്ചിട്ടുണ്ട് .
സജി മഞ്ഞക്കടമ്പിൽ ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്നപ്പോഴാണ് 35 ലക്ഷം രൂപാ മുടക്കി തടയണ നിർമ്മിച്ചത്.എന്നാൽ ആദ്യ ഒരു വർഷം ഷട്ടറിട്ട് ജനങ്ങൾക്ക് കുളിക്കുവാനും കെ . അളക്കുവാനും സൗകര്യമുണ്ടായിരുന്നെങ്കിലും ചില സ്വകാര്യ വ്യക്തികൾ സമൂഹ വിരുദ്ധരെ ഉപയോഗിച്ച് ഷട്ടറിന്റെ പലക എടുത്തു മാറ്റുകയാണുണ്ടായത്.ഇതേ തുടർന്ന് വര്ഷങ്ങളായി 35 ലക്ഷം രൂപാ മുടക്കി നിർമ്മിച്ച ഈ തടയണ നോക്ക് കുത്തിയാവുകയായിരുന്നു .
പുതിയ ഷട്ടറിട്ട തടയണ സംരക്ഷിക്കുവാൻ ജാഗ്രതാ സമിതി ഉണ്ടാക്കാനുള്ള നീക്കവും നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട് .രാഷ്ട്രീയ പാർട്ടികൾ തടയണ വൃത്തിയാക്കാനുള്ള നീക്കവും തകൃതിയാണ് .