പാലാ : പെട്രോൾ പമ്പുകളിൽ ജീവനക്കാരെ സാമൂഹ്യവിരുദ്ധർ പമ്പുകളിൽ കയറി മർദ്ദിക്കുന്നതും ചീത്ത വിളിക്കുന്നതും പതിവായിരിക്കുന്നതുമൂലം ജീവനക്കാർക്ക് ജോലി ചെയ്യുവാൻ സാധിക്കുന്നില്ല ആയതിനാൽ പെട്രോൾ പമ്പുകളിൽ ജീവനക്കാർക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് പെട്രോൾ പമ്പ് തൊഴിലാളി യൂണിയൻ കെ. ടി. യു. സി (എം) കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവലിൽ അധ്യക്ഷത വഹിച്ചു. ടോമി മൂലയിൽ, എം.ടി മാത്യു, ഷിബു കാരമുള്ളിൽ, ബിബിൽ പുളിയ്ക്കൽ, കെ. കെ. ദിവാകരൻ നായർ, ബെന്നി ഉപ്പൂട്ടിൽ, സത്യൻ പാലാ, കുര്യാച്ചൻ മണ്ണാർമറ്റം, ടോമി കണ്ണംകുളം, രാജൻ കിഴക്കേടത്ത്, ബിന്നിച്ചൻ മുളമൂട്ടിൽ, സാബു കാരയ്ക്കൽ, കെ.വി അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു