മാമ്മോദീസ സ്വീകരിച്ച് ക്രിസ്ത്യൻ വിശ്വാസത്തിൽ ജീവിക്കുന്ന വ്യക്തിയെ സഭയിൽ നിന്നോ ഇടവകയിൽ നിന്നോ മുടക്കാനോ പുറത്താക്കാനോ സഭാ മേലധികാരികൾക്ക് അവകാശമില്ലെന്ന മുൻസിഫ് കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് സുപ്രധാനമായ വിധി പ്രസ്താവമാണിത്.
എറണാകുളം – പഴന്തോട്ടം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും യാക്കോബായ അൽമായ ഫോറം പ്രസിഡൻ്റുമായ പോൾ വർഗീസിനെതിരെ ശ്രേഷ്ഠ കാതോലിക്കാ ബാവ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഹർജി തളളി.
സഭയുടെ മേലധ്യക്ഷനായിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ നിര്യാണത്തിന് ശേഷം മറ്റാരും കക്ഷി ചേരാത്തതിനെ തുടർന്നാണ് അപ്പീൽ തള്ളിയത്.