Kerala

അൻവർ തൃണമൂലിൽ പലതും വാഗ്ദാനം ചെയ്തു, തൻ്റെ മനസ് ഇടതുപക്ഷത്തിനൊപ്പം; എ വി ഗോപിനാഥ്

പാലക്കാട്: പി വി അൻവർ തന്നെ വന്ന് കണ്ടിരുന്നുവെന്നും ഒപ്പം നിൽക്കാൻ ആവശ്യപ്പെട്ടെന്നും സ്ഥിരീകരിച്ച് എ വി ഗോപിനാഥ്. യുഡിഎഫിനൊപ്പം നിൽക്കാനാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ താൻ അത് നിരസിച്ചതായും എ വി ഗോപിനാഥ് വെളിപ്പെടുത്തി.

താനുമായി പി വി അൻവർ നേരിട്ട് കൂടിക്കാഴ്ച്ച നടത്തിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു എ വി ഗോപിനാഥ്. അൻവറിന്റേത് വലിയ പദ്ധതികളാണ് എന്നും തന്നോട് യുഡിഎഫിനൊപ്പം നിൽക്കാൻ അൻവർ ആവശ്യപ്പെട്ടെന്നും ഗോപിനാഥ് പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലെയും പ്രമുഖരെ ഒപ്പം ചേർക്കാൻ അൻവറിന് പദ്ധതിയുണ്ട്. അൻവർ പലതും വാഗ്‌ദാനം ചെയ്‌തെങ്കിലും യുഡിഎഫിനൊപ്പം നിൽക്കുന്ന പരിപാടിക്ക് ഇല്ലെന്ന് താൻ അറിയിച്ചു.

തൻ്റെ മനസ് സിപിഐഎമ്മിനും ഇടതുപക്ഷത്തിനും ഒപ്പമാണ് എന്നും നിലവിൽ അതിൽ നിന്ന് മാറ്റമുണ്ടാവില്ലെന്നും ഗോപിനാഥ് ഉറപ്പിച്ചുപറഞ്ഞു. യുഡിഎഫിലേക്കുള്ള പാലമായി പ്രവർത്തിക്കേണ്ടെന്ന് അൻവറിനെ അറിയിച്ചതായും ഗോപിനാഥ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top