Kerala

മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിച്ച് വീണ്ടും വാഴ്ത്തുപാട്ട്

മുഖ്യമന്ത്രി പിണറായി വിജയനെ ഫീനിക്സ് പക്ഷിയായും പടയുടെ നടുവിൽ പടനായകനായും വിശേഷിപ്പിച്ച് വീണ്ടും വാഴ്ത്തുപാട്ട്.

നാളെ സിപിഐഎം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന പരിപാടിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഗാനം ആലപിക്കും.

ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ പൂവത്തൂർ ചിത്രസേനൻ ആണ് ഗാനം രചിച്ചത്. കാവലാൾ എന്ന തലക്കെട്ടിലാണ് വാഴ്ത്തുപാട്ട് എഴുതിയിരിക്കുന്നത്. മുമ്പ് തിരുവനന്തപുരത്ത് പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് വിവാദമായിരുന്നു.

ചെമ്പടയ്ക്ക് കാവലാൾ ചെങ്കനൽ കണക്കൊരാൾ

ചെങ്കൊടി കരത്തിലേന്തി കേരള നയിക്കയായ്

തൊഴിലിനായ് പൊരുതിയും ജയിലറകൾ നേടിയും

ശക്തമായ മർദ്ദനങ്ങളേറ്റ ധീര സാരഥി– എന്നിങ്ങനെയാണ് വരികൾ തുടങ്ങുന്നത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top