ന്യൂഡൽഹി: സുഹൃത്തിന്റെ ഫ്ളാറ്റിൽ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ യുവാവ് ഏഴാം നിലയിൽ നിന്ന് വീണ് മരിച്ചു.
നോയിഡയിലെ ഒരു സ്വകാര്യ സർവകലാശാലയിലെ നിയമവിദ്യാർത്ഥിയായ ഇരുപത്തിമൂന്ന് വയസുകാരൻ തപസ് ആണ് വീണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം നടന്നത്. നോയിഡയിലെ സുപ്രീം ടവേഴ്സിലുള്ള സുഹൃത്തിന്റെ ഫ്ളാറ്റിലായിരുന്നു പാർട്ടി സംഘടിപ്പിച്ചത്. ഏഴാം നിലയിലുള്ള ഈ ഫ്‌ളാറ്റില്‍ നിന്നാണ് തപസ് താഴെ വീഴുന്നത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തേയ്ക്ക് വീണ തപസ് തൽക്ഷണം മരിച്ചു.