ആലപ്പുഴ: അസ്വാരസ്യങ്ങൾക്ക് പിന്നാലെ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ഒരുങ്ങി ജി സുധാകരൻ. സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ നിന്നും സമാപന സമ്മേളനത്തിൽ നിന്നും വിട്ടു നിന്നതിന് പിന്നാലെയാണ് ലീഗിന്റെ സെമിനാറിൽ പങ്കെടുക്കാൻ സുധാകരൻ ഒരുങ്ങുന്നത്.
ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിലാണ് മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി സെമിനാർ സംഘടിപ്പിക്കുന്നത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സെമിനാർ ഉദ്ഘാടനം ചെയ്യും.
സിപിഐഎം പ്രതിനിധിയായിട്ടാണ് സുധാകരനെ സെമിനാറിൽ ക്ഷണിച്ചതെന്ന് ലീഗ് നേതാക്കൾ അറിയിച്ചു. ഇന്ന് വൈകീട്ട് 3.30 ന് ആലപ്പുഴ കയർ ക്രാഫ്റ്റ് കൺവെൻഷൻ സെന്ററിൽ വച്ചാണ് സെമിനാർ.